Life Style

ചെവിയിലെ അണുബാധയ്ക്ക് പിന്നില്‍

കുട്ടികളിലാണ് സാധാരണയായി ചെവിപ്പഴുപ്പ് കാണാറുള്ളത്. എന്നാല്‍ മുപ്പത്തഞ്ച്, നാല്‍പതു വയസ്സുവരെ ചെവിയില്‍ നിന്നു പഴുപ്പു വരുന്നതായി കാണാറുണ്ട്. ചെവിയില്‍ കര്‍ണപടത്തിന് ഉള്ളിലായി മധ്യകര്‍ണം എന്ന ഭാഗത്താണു പഴുപ്പു ഉണ്ടാകുന്നത്. ചെവിയുടെ പാടയില്‍ നിന്ന് ശബ്ദത്തെ തലച്ചോറിലെത്തിക്കുന്ന ഞരമ്പുമായി ബന്ധപ്പെട്ടിട്ടുള്ള വളരെ ചെറിയ മൂന്ന് അസ്ഥികള്‍ ഉണ്ട്. ശരീരത്തിന്റെ ബാലന്‍സിനെ നിയന്ത്രിക്കുന്ന കോക്ലിയ എന്ന ഭാഗവും മധ്യകര്‍ണത്തിലാണു വരുന്നത്. ഇവിടെ കുട്ടികളില്‍ പഴുപ്പു വരാന്‍ വളരെയേറെ സാധ്യതയുണ്ട്.

ജലദോഷം, പനി, തുമ്മല്‍, ചുമ, ടോണ്‍സലൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമായേക്കാവുന്ന മഞ്ഞുകൊള്ളല്‍, മഴ നനയല്‍, തണുത്തവെള്ളം കുടിക്കല്‍, തണുത്ത കാറ്റുകൊള്ളല്‍, കുളത്തിലോ പുഴയിലോ മുങ്ങിക്കുളിക്കല്‍ തുടങ്ങിയവ ചെവിയില്‍ നിന്നു വെള്ളമൊലിപ്പിനും പഴുപ്പിനും കാരണമാകാറുണ്ട്.

ദന്തരോഗങ്ങളും മൂക്കിലെ രോഗങ്ങളും ചെവി പഴുപ്പിനു മറ്റു കാരണങ്ങളാണ്. ആദ്യദിവസങ്ങളില്‍ ചെറിയ നീരൊലിപ്പും പിന്നീടുള്ള ദിവസങ്ങളില്‍ ദുര്‍ഗന്ധത്തോടു കൂടിയ കട്ടിയുള്ള പഴുപ്പും ശക്തമായ തലവേദനയും ഉണ്ടാകും. കുട്ടികളില്‍ ഇത് പതിനാറ്, പതിനേഴു വയസ്സുവരെ കാണാറുണ്ട്. പ്രായമായവരില്‍ വെയില്‍ കൊണ്ടു വന്ന് പെട്ടെന്നു തല കുളിക്കുമ്പോഴും പാട പൊട്ടി ചെവിയില്‍ വെള്ളം കയറുമ്പോഴുമാണു ചെവിപ്പഴുപ്പ് കൂടുതലായി കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button