Latest NewsNewsIndia

ഉണ്ട വിഴുങ്ങിയ സർക്കാർ? വിവാദം കത്തുന്നതിനിടെ ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: റൈഫിളുകളും വെടിയുണ്ടകളും കാണാതായ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പോ​ലി​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ബെഹ്‌റ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇന്ന് രാ​വി​ലെ​യാ​ണ് ബെ​ഹ്റ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​ത്. എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അതേസമയം, പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ​യെ മാ​റ്റ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. സി​ഐ​ജി റിപ്പോര്‍ട്ടില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഈ കാര്യങ്ങള്‍ ഉന്നയിച്ച്‌ ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് നല്‍കുകയും ചെയ്‌തു.

അതേസമയം, വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്‍റെ കത്ത് തന്‍റെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

2013-18 കാലയളവിലെ സി.എ.ജി റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ചത്. ഇതില്‍ സാ​േങ്ക​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​യ​തി​ലെ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഡി.​ജി.​പി​യും പൊ​ലീ​സും ലം​ഘിച്ചെന്ന് സി.​എ.​ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ വലിയ സാമ്ബത്തിക ക്രമക്കേടുകളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. കീ​ഴ്ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സ്​ നി​ര്‍​മാ​ണ​ത്തി​നു​ള്ള 4.35 കോ​ടി രൂ​പ ഡി.​ജി.​പി​ക്കും എ.​ഡി.​ജി.​പി​മാ​ര്‍​ക്കും വി​ല്ല​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ വ​ക​മാ​റ്റി​യെ​ന്നാണ് ക​ണ്ടെ​ത്തല്‍.

കമ്പോള വി​ല​യേ​ക്കാ​ള്‍ കൂ​ടി​യ തു​ക​ക്ക്​ ശ​ബ​രി​മ​ല​യി​ലേ​ക്കു സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ഒ​ന്ന​ര കോ​ടി നഷ്​​ട​മു​ണ്ടാ​ക്കി. മൊ​ബൈ​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ന്‍​​വെ​സ്​​റ്റി​ഗേ​ഷ​ന്‍ അ​സി​സ്റ്റന്‍റ് പ്ലാ​റ്റ്​​ഫോ​മിന്‍റെ പേ​രി​ല്‍ ഐ ​പാ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങുകയാണ് ചെയ്തതെ​ന്നും റി​പ്പോ​ര്‍​ട്ട്​ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button