Latest NewsNewsIndia

മാസങ്ങള്‍ക്ക് മുൻപ് നമ്മള്‍ മരിച്ചുവെന്നാണ് തോന്നിയത്; ഇതൊരു നീണ്ട പോരാട്ടമാണെന്ന് അനുരാഗ് കശ്യപ്

ന്യൂഡൽഹി: ജാമിയ മിലിയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. താന്‍ പൗരത്വ നിയമ ഭേദഗതിയേയും എന്‍ആര്‍സിയേയും പിന്തുണയ്ക്കുന്നില്ലെന്നും പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

Read also: ക​ന​യ്യ​കു​മാ​റി​നു നേ​രെ വീണ്ടും ആക്രമണം

മാസങ്ങള്‍ക്ക് മുൻപ് നമ്മള്‍ മരിച്ചുവെന്നാണ് തോന്നിയത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ ജീവന്‍ വച്ചതുപോലെയാണ് തോന്നിയത്. ഇവിടെ നിന്നുളള പ്രതിഷേധം രാജ്യവ്യാപകമായി. ഇതൊരു നീണ്ട പോരാട്ടമാണ്. ഒന്നോ രണ്ടോ ദിവസം മതിയാകില്ല. നമ്മുടെ ചോദ്യത്തിന് മറുപടി ലഭിക്കും വരെ പോരാട്ടം തുടരണമെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button