Latest NewsIndiaNews

ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ തകരാറിലായി; അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു

ഗുവാഹട്ടി: ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ അസം വനിതാ ഉദ്യോഗസ്ഥയുടെ  വീഴ്ചകൊണ്ട് തകരാറിലായി. സംഭവത്തിൽ അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു. രാജിവച്ച സമയത്ത് കൃത്യമായി കംപ്യൂട്ടറിന്റെ ഇ-മെയില്‍ ഐഡിയും പാസ്സ്‌വേഡും കൈമാറിയില്ല എന്നതിനാണ് കേസ്സ്.

കഴിഞ്ഞ നവംബറിലാണ് രണ്ട സുപ്രധാന ഇ-മെയില്‍ ഐഡികളുടെ പാസ്സ് വേഡുകള്‍ കൈമാറാതെ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥ രാജിവച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകളടങ്ങുന്ന കംപ്യൂട്ടര്‍ സംവിധാനം താറുമാറാകുകയും തുടര്‍ന്ന് പൗരത്വ രജിസ്റ്റര്‍ പട്ടിക വെബ്‌സൈറ്റ് ഓഫ്‌ലൈനായി പോകുകയും ചെയ്‌തിരുന്നു. ഇത് ആശങ്ക പടര്‍ത്തിയിരുന്നു. മുന്‍ പ്രൊജക്ട്‌ മാനേജര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നതെന്ന് എന്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന മൊഹന്ത അറിയിച്ചു.

ആകെ 3.3കോടി ആളുകളുടെ അപേക്ഷയാണ് അസം സര്‍ക്കാര്‍ പുന: പരിശോധനക്ക് വിധേയമാക്കിയത്. വിവരങ്ങള്‍ കംപ്യൂട്ടറില്‍ ലഭ്യമാകാതായതോടെ പ്രാദേശിക സേവന കേന്ദ്രങ്ങളില്‍ പൗരത്വ രേഖ അപ്രത്യക്ഷമായത് ആശങ്ക പടര്‍ത്തുകയും പല തെറ്റിദ്ധാരണപരമായ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇതുവരെ തയ്യാറാക്കി ഡിജിറ്റലാക്കി സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ ഓണ്‍ലൈനില്‍ കാണാനാകാതെ വന്നത്.

ALSO READ: കേ​ര​ള പൊ​ലീ​സിന്റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​യും ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ന്​ സാ​ധ്യ​ത; ബി.​ജെ.​പി അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ച്ചു

അസമിന്റെ അതീവ ഗൗരവമുള്ള പൗരത്വ രേഖ ആര്‍ക്കും ഓണ്‍ലൈനില്‍ പ്രത്യേക പാസ്സ് വേഡ് ഉപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ വിപ്രോയുമായുള്ള ധാരണാപത്ര പ്രകാരം കരാര്‍ പുതുക്കാത്തതിനാലാണ് ജനുവരിയില്‍ രേഖകള്‍ അപ്രത്യക്ഷമായത്. എന്നാല്‍ ഇവ തിരിച്ചെടുക്കാന്‍ പാസ്സ് വേഡ് വേണമായിരുന്നുവെന്നും നേരത്തെ ആ വകുപ്പ് കൈകാര്യ ചെയ്തവര്‍ അത് കൈമാറാതിരുന്നത് വലിയ ആശങ്കയുണ്ടാക്കിയെന്നുമാണ് അസം സര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പ് അറിയിച്ചത്. അവസാന വട്ടം പരിശോധനകള്‍ പ്രകാരം 19 ലക്ഷം ആളുകള്‍ പൗരത്വ ലഭ്യതക്കായി അപേക്ഷ നല്‍കിയവരില്‍ നിന്ന് പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button