Kerala

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത: ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ വിശ്രമവേള

വേനല്‍ ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുവാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ വിശ്രമവേളയായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് ഇറക്കി. ഈ ഉത്തരവ് ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 30 വരെ ബാധകമാണ്. സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളില്‍ ഈ ഉത്തരവ് ബാധകമല്ല. ഇത്തരം തൊഴില്‍ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറുമായി (എന്‍ഫോഴ്‌സ്‌മെന്റ്) ബന്ധപ്പെടണം . ഫോണ്‍: 04994 256950 ഇ-മെയില്‍ dlokasargod@gmail .

shortlink

Related Articles

Post Your Comments

Related Articles


Back to top button