KeralaLatest NewsNews

അര്‍ദ്ധരാത്രിയില്‍ കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി;പിന്നീട് സംഭവിച്ചിങ്ങനെ

തിരുവനന്തപുരം: പ്രണയ നൈരാശ്യം മൂലം അര്‍ദ്ധരാത്രിയില്‍ കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ രക്ഷകരായി എത്തിയതാകട്ടെ ഫയര്‍ഫോഴുസും. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. കേരള ഫയര്‍ഫോഴ്സ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ ഉദ്വേഗത്തിലാക്കി. കിണറ്റില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. പരുക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി;അര്‍ദ്ധരാത്രി ക്ലൈമാക്‌സ്
പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു.ചൊവ്വ രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല.

ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. മോഹനനെ കൂടാതെ സ്റ്റേഷന്‍ ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ അനില്‍കുമാര്‍, ഫയര്‍മാന്‍മാരായ സജിന്‍ ജോസ്, രതീഷ്, ഡ്രൈവര്‍ രാജശേഖരന്‍, ഹോം ഗാര്‍ഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കോവളം പൊലീസും സ്ഥലത്തെത്തി.
ല്ലെന്നും

https://www.facebook.com/weservetosave/photos/a.1702868716598926/2561442620741527/?type=3&__xts__%5B0%5D=68.ARBB2kE3a08-R2cWXWVa1_45ZGSL2lfst9j85PyTpy815877Qncrn1Igyuh3JpjxMhoHPca8TigE_YTFW2u1UaA3qLWEce3wuvnXAmrcYWIMbNw_QlaR-siYTx6gjztsuOoZwKGWMCvxhAFWV0P39Bm_vOsp37cXfgAdIBaBbvYBJbI3OfJT7L0vd0YEOU4hB3ps3EmJoul6nq-CWyLrxizsEEIjonosKCP8bQOY71rmKzUDI87_1PaCpUwnJxrRXl9w8VTCRykJEnTVJhlju8VwMlBxmQU1932XMCTPy3FMMH-kZb3DY6ep4C9IdEdQBuDKeOq-C2olQkuBMj-0JeHgi3hm&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button