Kerala

വനിതാ കമ്മീഷന്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വനിതാ കമ്മീഷന്‍ മാധ്യമ അവാര്‍ഡ്സ്ത്രീ ശാക്തീകരണം,സ്ത്രീകളുടെ പ്രശ്‌നങ്ങള്‍,സ്ത്രീകളുടെ നേട്ടങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുളള അവാര്‍ഡിന് സംസ്ഥാന വനിതാ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇംഗ്ലീഷ്, മലയാളം അച്ചടി-ദൃശ്യ വിഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ചതും സംപ്രേക്ഷണം ചെയ്തതുമായ വാര്‍ത്തകളാണ് പരിഗണിക്കുക. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാര്‍ഡ്.

അച്ചടി വിഭാഗത്തിലെ അവാര്‍ഡിന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പിയും ദൃശ്യ മാധ്യമ വിഭാഗത്തില്‍ വാര്‍ത്തയുടെ വീഡിയോ/ സിഡി/പെന്‍ഡ്രൈവ് നല്‍കണം. എഡിറ്റര്‍/എക്‌സിക്യൂട്ടിവ് എഡിറ്ററുടെ സാക്ഷ്യപത്രം, പേര്, വിലാസം, തസ്തിക, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റയും സഹിതം അപേക്ഷ ഫെബ്രുവരി 25നകം നല്‍കണം. വിലാസം: മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പി.ഒ, തിരുവനന്തപുരം- 695 004

shortlink

Related Articles

Post Your Comments


Back to top button