KeralaLatest NewsNews

റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദം, ഇവരോടൊക്കെ സഹതാപം മാത്രം; ആഷിഖ് അബു, റിമ കല്ലിങ്കല്‍ സംഘത്തിനെതിരെ റീജിണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം

പ്രളയ ദുരിതാശ്വാസത്തിന്റെ പേരു പറഞ്ഞ് സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും വന്‍ തുക പിരിച്ചെടുത്തിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ലെന്ന് തെളിവ് സഹിതം ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പുറത്ത് വിട്ടതിന് പിന്നാലെ റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദമെന്ന് പ്രതികരിച്ച് റീജിണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം ഗോപകുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയില്‍ നിന്ന് വന്‍ തുകയാണ് ഇവര്‍ പിരിച്ചെടുത്തത്.

ഇവര്‍ക്ക് സൗജന്യമായി വേദി അനുവദിച്ചതില്‍ ഖേദിക്കുന്നവെന്നും ഇനി ഇത്തരം പരിപാടിയുമായി ഇവര്‍ സ്വന്തം ദുരിതാശ്വാസത്തിനായി ഇറങ്ങരുത്. സ്വന്തമായി ആവശ്യത്തിന് ആയി നിങ്ങള്‍ റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദമാണ്. ഇവരോടൊക്കെ സഹതാപം മാത്രമെന്ന് കടവന്ത് രാജീവ് ഗാന്ധി റീജീണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ രൂപം

ഓരോരോ സത്യങ്ങള്‍ പുറത്തു വരുന്നു… ആഷിക് അബുവിന്റെയും, റീമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ നടത്തിയ ‘കരുണ’ പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് ശേഷം ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായോ ചിലവാക്കിയില്ല…റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം എന്ന നിലക്ക് ഇവര്‍ക്ക് പരിപാടി നടത്താന്‍ സൗജന്യമായി വേദി നല്‍കിയതിന് ഖേദിക്കുന്നു…ഇനി ഇത്തരം പരിപാടിയുമായി ഇവര്‍ സ്വന്തം ദുരിതാശ്വാസത്തിനായി ഇറങ്ങരുത്… സ്വന്തമായി ആവശ്യത്തിന് ആയി നിങ്ങള്‍ റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദമാണ്… ഇവരോടൊക്കെ സഹതാപം മാത്രം!

shortlink

Related Articles

Post Your Comments

Related Articles


Back to top button