KeralaLatest NewsNews

മാവോ വാദം: അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. യു എ പി എ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്‌.

കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്. അതേസമയം, കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു.

സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു.

എന്നാൽ, തങ്ങൾ മാവോയിസ്റ്റുകള്‍ അല്ലെന്നും സിപിഎം പ്രവര്‍ത്തകരാണെന്നും അലനും താഹയും ആവര്‍ത്തിച്ചു. തങ്ങൾ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും അലനും, താഹയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button