Latest NewsNewsInternational

വ്യോമാക്രമണം: എട്ട്​ പേർ കൊല്ലപ്പെട്ടു

കാബൂള്‍: വ്യോമാക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്​താനിലെ കിഴക്കന്‍ പ്രവിശ്യയില്‍ സുര്‍ഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണമുണ്ടായതെന്നു നംഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി അറിയിച്ചു. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന്​ സാധനങ്ങള്‍ വാങ്ങി വീടുകളിലേക്ക് മടങ്ങിയവരാണ് ആക്രണമത്തിൽ മരിച്ചത്.

Also read : പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു

നംഗര്‍ഹറിലെ ഷെര്‍സാദ് ജില്ലയുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വ്യോമാക്രമണങ്ങള്‍ നടന്നുവെന്നും ഇതിൽ ആറ് തീവ്രവാദികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button