KeralaLatest NewsNews

വി.എസ് അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യാജ വാര്‍ത്ത‍ : പരാതി നല്‍കി

തിരുവനന്തപുരം• ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നല്‍കിയത്.

എം ഫ്‌ളിന്റ് മീഡിയ എന്ന യുട്യൂബ് ചാനല്‍ വഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വാര്‍ത്തക്കെതിരെ വി.എസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ ഈ യുട്യൂബ് ചാനല്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ വി.എസിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗം എ.സുരേശും സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button