Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ബെറ്ഹയെ ജീവനാണ് … ബെഹ്‌റയുടെ ഡല്‍ഹി ബന്ധം വിശദമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ബെറ്ഹയെ ജീവനാണ് … ബെഹ്റയുടെ ഡല്‍ഹി ബന്ധം വിശദമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . പൊലീസിന്റെ തോക്കും തിരയും കാണാതായതും പര്‍ച്ചേസ് മാന്വല്‍ ലംഘിച്ചതുമൊക്കെയായ വിവാദ സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ സി.ബി.ഐ അന്വേഷിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബെഹ്റ മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നതുകൊണ്ട് സി.ബി.ഐയുമായി പലതരത്തിലുള്ള ബന്ധമുണ്ട്. മോദിക്കും അമിത് ഷായ്ക്കും ബെഹ്‌റയെ ഇഷ്ടമാണ്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം പോരെന്ന് ഞാന്‍ പറയുന്നത്. ഞാനുമായി ആലോചിക്കാതെയാണ് രമേശ് ചെന്നിത്തല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടായതാണ് കാരണമെന്നും മുല്ലപ്പള്ളി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button