Latest NewsKeralaNews

പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ ഞെട്ടിത്തരിച്ച് ഒരു ഗ്രാമം; നെടുങ്കണ്ടത്ത് പ്രതിഷേധവുമായെത്തിയ നാട്ടുകാരെ പരസ്യമായി പൊലീസ് തല്ലിച്ചതച്ചു

പൊലീസ് സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിച്ചതില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം

നെടുങ്കണ്ടം: പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ ഞെട്ടിത്തരിച്ച് നെടുങ്കണ്ടം അല്ലിയാർ ഗ്രാമം. അല്ലിയാറിലെ പാറമടക്കെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് പരസ്യമായി തല്ലിച്ചതച്ചു. വയോധിക അടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പൊലീസുകാർ പിൻവാങ്ങിയത്.

പ്രതിഷേധവുമായെത്തിയ നാട്ടുകാരെ തടയാന്‍ കമ്പംമെട്ട് സിഐയുടെ നേതൃത്വത്തില്‍ പൊലീസെത്തുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. ഇതിനിടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച യുവാക്കളെയും പൊലീസ് മര്‍ദിച്ചു.

ഇടുക്കി കൂട്ടാറില്‍ പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ 10 വീടുകള്‍ക്കും, പുതിയതായി നിർമിച്ച ജലനിധി ടാങ്കിനും വിള്ളലുണ്ട്. പാറകയറ്റിയ ലോറികൾ നിരന്തരമോടി പഞ്ചായത്ത് റോഡും തകർന്നു. പുലർച്ചെ 5 മുതൽ പാറമടയില്‍ നിന്നുള്ള ശബ്ദമലിനീകരണം വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നതിനാൽ പ്രദേശത്തു താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ALSO READ: പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്ത് കൊണ്ടു വരും; കേരള പോലിസില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്; സംസ്ഥാന സര്‍ക്കാരിനെതിരായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് കെ സുരേന്ദ്രന്‍

ദിവസവും 10 മെട്രിക് ടൺ കരിങ്കൽ ഉൽപന്നങ്ങൾ പാറമടയിൽ നിന്നും കൊണ്ടുപോകാനാണ് അനുമതി. എന്നാൽ 120 ലോഡിലധികം അനധികൃതമായി ഇവിടെ നിന്നും കടത്തുന്നതായാണ് ആരോപണം. പൊലീസ് സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിച്ചതില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, പൊതുനിരത്തിൽ മാർഗം തടസം സൃഷ്ടിച്ചത് ഒഴിവാക്കുകയാണ് ചെയ്തതെന്നും. കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കേസെടുത്തെന്നും കമ്പംമെട്ട് സിഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button