Latest NewsNewsIndia

പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്ക് പണവും ബിരിയാണിയും കിട്ടുന്നുണ്ട്; സിഎഎ മനസ്സിലാക്കാതെ സ്ത്രീകള്‍ ബുര്‍ഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത്;- ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഷഹീന്‍ബാഗിലും പാര്‍ക്ക് സര്‍ക്കസിലും സമരം ചെയ്യുന്നവര്‍ വിദേശ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. സിഎഎ മനസ്സിലാക്കാതെ സ്ത്രീകള്‍ ബുര്‍ഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത്. ഒന്നുമറിയാത്ത പാവപ്പെട്ടവരെ സമരത്തിനായി വഴിയില്‍ ഇരുത്തിയിരിക്കുകയാണ്. അവര്‍ക്ക് വിദേശ ഫണ്ട് ഉപയോഗിച്ച്‌ ബിരിയാണി വാങ്ങിക്കൊടുക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബൃന്ദ കാരാട്ടിനെയും പി. ചിദംബരത്തെയും പോലുള്ളവര്‍ ഇത്തരം സമരങ്ങള്‍ നടത്തുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്. ഷഹീന്‍ബാഗിലും പാര്‍ക്ക് സര്‍ക്കസിലും നിരക്ഷരരായ സ്ത്രീകളാണ് കുട്ടികളുമായി വന്നിരിക്കുന്നത്. അവര്‍ കാഴ്ചക്കാര്‍ മാത്രമാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആയാലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസില്‍ ആയാലും സാഹചര്യം വ്യത്യസ്തമല്ല. അദ്ദേഹം പറഞ്ഞു.

ALSO READ: മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സർക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്

ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് അമിത് ഷാ പ്രസ്താവിച്ചിരുന്നു. കൂടാതെ സമരക്കാരെ വെടിവയ്ക്കാന്‍ ആഹ്വാനം നല്‍കുന്ന വിവാദ പ്രസ്താവനകള്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നടത്തിയത് മുമ്പ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button