Latest NewsIndiaSports

ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ്‌ തകര്‍ത്ത കാളയോട്ടക്കാരന് മികച്ച പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സ്‌പോര്‍ട്‌സ് യുവജന കാര്യമന്ത്രി കിരണ്‍ റിജിജു ശ്രീനിവാസ ഗൗഡയ്ക്ക് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുകയായിരുന്നു.

ന്യൂദല്‍ഹി: ട്രാക്കിലെ ഇന്ത്യയുടെ പുത്തന്‍ താരോദയത്തിനു മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറന്നിട്ട് കേന്ദ്ര സര്‍ക്കാര്‍. കമ്ബാല എന്നറിയപ്പെടുന്ന കര്‍ണ്ണാടകയിലെ കാളയോട്ട മത്സരത്തില്‍ മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ(28) ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന വേഗതയിലുള്ള മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ സ്‌പോര്‍ട്‌സ് യുവജന കാര്യമന്ത്രി കിരണ്‍ റിജിജു ശ്രീനിവാസ ഗൗഡയ്ക്ക് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുകയായിരുന്നു.

നമ്മുടെ ഗ്രാമീണ മേഖലയില്‍ ഇത്തരം ഒരുപാട് കായിക താരങ്ങളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന കായികശേഷിയുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ണ്ണാടകത്തിലെ കാളയോട്ടക്കാരന്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ മെഡല്‍ നേടുമോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കിരണ്‍ റിജിജു സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ(സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്.

കർണ്ണാടകക്ക് പിന്നാലെ മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് മന്ത്രി സഭയിലും മധ്യപ്രദേശിലും തമ്മിലടി, ഇടപെടാനാവാതെ നേതൃത്വം

ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം.അതേസമയം തനിക്ക് കമ്പാല വളരെ ഇഷ്ടമാണ്. വേഗതയില്‍ എത്താന്‍ കാരണം ഓപ്പമോടിയ കാളകള്‍ കാരണമാണെന്നു ശ്രീനിവാസ ഗൗഡയുടെ പ്രതികരണം. കമ്പാല ഓട്ടം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വന്‍ പ്രചാരം നേടിയിട്ടുണ്ട്. വരുന്ന ഒളിമ്പിൽ ക്‌സിനായി ശ്രീനിവാസ ഗൗഡയ്ക്ക് പരിശീലനം നല്‍കി അയയ്ക്കണമെന്ന് വരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button