Latest NewsNews

വേഗത ഏത് നെറ്റ്വര്‍ക്കിനാണ് എന്ന് സാക്ഷ്യപ്പെടുത്തി ട്രായ്

വേഗത ഏത് നെറ്റ്വര്‍ക്കിനാണ് എന്ന് സാക്ഷ്യപ്പെടുത്തി ട്രായ്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയെ അപേക്ഷിച്ച് ഏറ്റവും മികച്ച ഡൗണ്‍ലോഡ് വേഗത ജിയോയ്ക്കുണ്ടെന്ന് ട്രായ് ഡാറ്റ വെളിപ്പെടുത്തുന്നു. ഇതു പ്രകാരം, റിലയന്‍സ് ജിയോ ശരാശരി 4 ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിംഗില്‍ സെക്കന്‍ഡില്‍ 20.9 മെഗാബൈറ്റ് (എംബിപിഎസ്) വേഗതയില്‍ ഒന്നാമതെത്തിയപ്പോള്‍ ജനുവരിയില്‍ 4ജി അപ്ലോഡ് വേഗത കണക്കിലെടുത്ത് വോഡഫോണ്‍ ചാര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്നു.

ജിയോയുടെ വേഗത അതിന്റെ എതിരാളിയായ ഭാരതി എയര്‍ടെലിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭാരതി എയര്‍ടെല്ലിന്റെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത 7.9 എംബിപിഎസ് ആണെന്നും വോഡഫോണിന്റെ വേഗത 7.6 എംബിപിഎസ് കുറവാണെന്നും ഐഡിയ 6.5 എംബിപിഎസ് പിന്നിലാണെന്നും ട്രായ് ഡാറ്റ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button