Life Style

ഏറ്റവും അപകടകാരിയായ ഫാറ്റിലിവറിനെ കുറിച്ച്

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളില്‍ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളില്‍ അഞ്ച് മുതല്‍ പത്ത് ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ രോഗം ഉണ്ടാകാം.കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നമ്മളില്‍ പലരും കൊടുക്കാത്തതിന്റെ ഫലമായാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളില്‍ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ രോഗം ഉണ്ടാകാം.

മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. മദ്യപാനികള്‍ അല്ലാത്തവര്‍ക്കിടയില്‍, ഫാറ്റി ലിവറിന്റെ പ്രധാന കാരണം അമിത വണ്ണമാണ്. പ്രമേഹം, കുറഞ്ഞ വ്യായാമം, പാരമ്പര്യം എന്നിവ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള റിസ്‌ക് കൂട്ടുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവര്‍ സാധാരണയായി സവിശേഷമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കാറില്ല. </p>

പലപ്പോഴും, ഒരു ശാരീരിക പരിശോധനയിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ രോഗം കണ്ടുപിടിക്കാറുള്ളത്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഫാറ്റി ലിവര്‍ മാത്രമല്ല മറ്റ് കരള്‍ രോ?ഗങ്ങള്‍ അകറ്റാനും ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തേണ്ടതാണ്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വ്യായാമം ചെയ്യുക. യോ?ഗ, എയറോബിക്‌സ്, നടത്തം എന്നിവ ശീലമാക്കുന്നത് കരള്‍ രോഗം തടയാന്‍ സഹായിക്കും

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവ കഴിക്കുന്നത് കരള്‍ രോ?ഗം വരാതിരിക്കാന്‍ സഹായിക്കുന്നു. ഇലകള്‍, കൂണുകള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, നട്‌സ്, ഓട്‌സ് തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു.

വിഷവസ്തുക്കള്‍ കരള്‍ കോശങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. കീടനാശിനികള്‍, രാസവസ്തുക്കള്‍ തുടങ്ങിയ വിഷവസ്തുക്കളുമായി നേരിട്ടുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുക.

ധാരാളം വെള്ളം കുടിച്ചാല്‍ എന്‍എഎഫ്എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കരള്‍ രോഗങ്ങള്‍ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

മധുരപലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഐസ്‌ക്രീം, പാസ്ട്രീ, ചോക്ലേറ്റ്‌സ് പോലുള്ളവ ഒഴിവാക്കിയാല്‍ എന്‍എഎഫ്എല്‍ഡി തടയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button