UAELatest NewsNewsGulf

യുഎഇയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 16,000 ഭക്ഷ്യവസ്തുക്കൾ

റാസ് അൽ ഖൈമ : യുഎഇയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 16,000 ഭക്ഷ്യവസ്തുക്കൾ. 2019 ൽ 16,320 കിലോഗ്രാം ഭക്ഷ്യ-സൗന്ദര്യവർദ്ധക ഉൽപന്നങ്ങളാണ് റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടിയത്. ചട്ടപ്രകാരം പൊതുജനാരോഗ്യ വകുപ്പ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

തങ്ങളുടെ വകുപ്പിലെ സ്റ്റാഫ് ഇൻസ്പെക്ടർമാർ കഴിഞ്ഞ വർഷം 3,311 ഭക്ഷ്യ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വരെ പിടികൂടിയതായി വകുപ്പ് ഡയറക്ടർ ഷൈമ അൽ തുനൈജി അറിയിച്ചു. 770 നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു.വിൽപ്പനയ്ക്ക് കൊണ്ട് വന്ന ഈ വസ്തുകളിൽ ചിലതിൽ ഉറവിടവും, കമ്പനിയും രേഖപ്പെടുത്തിയിരുന്നില്ല. 2019ൽ ഭക്ഷ്യ നിയന്ത്രണ വിഭാഗത്തിൽ 328 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി 887 മുന്നറിയിപ്പ് കത്തുകളും അയച്ചിരുന്നു. വെറ്റിനറി വിഭാഗം 162 നിയമലംഘനങ്ങൾ കണ്ടെത്തുകയും 43 മുന്നറിയിപ്പ് കത്തുകൾ അയക്കുകയും ചെയ്‌തിട്ടുണ്ട്. 5,963 ഭക്ഷ്യ-ജല സാമ്പിളുകൾ മുനിസിപ്പൽ ലബോറട്ടറി പരീക്ഷിച്ചതിൽ 469 വരെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ഷൈമ അൽ തുനൈജി പറയുന്നു.

Also read : ഭൂചലനം, യു.എ.ഇയിലും പ്രകമ്പനം

റാസ് അൽ ഖൈമയിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും വാട്ടർ ഡീസലൈനേഷൻ സ്റ്റേഷനുകളും കർശന നിയന്ത്രണത്തിലാണ്. 33 ഫാക്ടറികളും, സ്റ്റേഷനുകളുമാണ് ഈ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് ചുവട് വെക്കുന്നതിന്റെ ഭാഗമായി മുനിസിപ്പൽ സേവനങ്ങളിലേക്കുള്ള പൊതു പ്രവേശനം സുഗമമാക്കുന്നതിനായി , ഈ വർഷം രണ്ടാം പകുതിയിൽ വകുപ്പ് ഒരു ഇലക്ട്രോണിക് പരിശോധന സംവിധാനം ആരംഭിക്കുമെന്നും ഇതിനകം അഞ്ച് സേവനങ്ങൾ ഇലക്ട്രോണിക് രീതിയിലേക്ക് മാറിയെന്നും ഷൈമ അൽ തുനൈജി വ്യക്തമാക്കി.

അതേസമയം, 2019ൽ ആർ‌എകെ മുനിസിപ്പാലിറ്റി കോർണിഷ് അൽ ക്വാസിമിൽ ആരംഭിച്ച ഫുഡ് ബാങ്ക് സംരംഭത്തിന്റെ ഭാഗമായി 800 ദരിദ്ര കുടുംബങ്ങൾക്ക് 146,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button