KeralaLatest NewsNews

കരുണ സംഗീത നിശ സംബന്ധിച്ച് വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് തുടക്കം : പരിപാടിയില്‍ ജില്ലാകളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവ് .. തങ്ങളുടെ ഭാഗത്തെ തെറ്റ് സമ്മതിയ്ക്കാതെ ഉരുണ്ടുകളിച്ച് സംഗീതസംവിധായകന്‍ ബിജിപാല്‍

 

കൊച്ചി: കരുണ സംഗീത നിശ സംബന്ധിച്ച് വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് തുടക്കം, പരിപാടിയില്‍ ജില്ലാകളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവ് തങ്ങളുടെ ഭാഗത്തെ തെറ്റ് സമ്മതിയ്ക്കാതെ ഉരുണ്ടുകളിച്ച് സംഗീതസംവിധായകന്‍ ബിജിപാല്‍. അതേസമയം, കരുണ സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍ പറഞ്ഞു.. സത്യസന്ധമായാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിടാമെന്ന് ബിജിബാല്‍ പറഞ്ഞു. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീര്‍ത്ത ശേഷം ഭാരവാഹികളുടെ കയ്യില്‍ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടില്‍ അടക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രക്ഷാധികാരി എന്ന് നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ‘സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം’ ആഷിഖ് അബുവിനെയും സംഘത്തെയും പരിഹസിച്ച് അ‍ഡ്വ. ജയശങ്കർ  

താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയില്‍ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കി. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.

സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ഇതിനെ തുടര്‍ന്ന് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ അംഗമായ സംവിധായകന്‍ ആഷിക് അബു മറുപടിയുമായി രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

പരിപാടിയുടെ ചെലവുകളെല്ലാം ഫൗണ്ടേഷനാണ് വഹിച്ചതെന്നും ഇതിന് സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിക് അബു പറയുന്നത്. കലാകാരന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച്, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററാണ് സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇതില്‍ തട്ടിപ്പില്ല. ടിക്കറ്റിന് കിട്ടുന്ന വരുമാനം സംഭാവന ചെയ്യാന്‍ ഫൗണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക് അബു പറയുന്നു.

എന്നാല്‍, ആഷിഖ് അബുവിന്റെ ഈ വാദം പൊളിയുന്ന രേഖകള്‍ പിന്നീട് പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിബാല്‍ നല്‍കിയ കത്താണ് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button