Latest NewsIndiaInternational

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് സംശയം, ചൈനയുടെ വുഹാന്‍-400 എന്ന വൈറസ് തന്നെയോ? സൂചനകള്‍ നല്‍കി മനീഷ് തിവാരി

1981ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് തിവാരി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടർന്നുപിടിച്ച്‌ ആഗോള തലത്തില്‍ തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് അണുബാധ ചൈനയുടെ ജൈവായുധമാണോയെന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കോവിഡ്-19 (Covif-19 ) എന്ന് പേരിട്ടിരിക്കുന്ന വൈറസ് നിരവധി രാജ്യങ്ങളില്‍ എത്തിയ സാഹചര്യത്തിലാണ് മനോജ് തിവാരിയുടെ ട്വീറ്റ്. 1981ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് തിവാരി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇരുട്ടിന്റെ കണ്ണുകള്‍ ( ‘The Eyes of Darkness’) എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ രേഖപ്പെടുത്തിയ ചിത്രം സഹിതമാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.ചൈനീസ് അധികൃതര്‍ രഹസ്യമായി വികസിപ്പിച്ച വുഹാന്‍-400 എന്ന വൈറസാണ് കൊറോണയ്ക്ക് കാരണമാകുന്നതെന്ന സംശയമാണ് ഇദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
വുഹാനിലെ ആര്‍ഡിഎന്‍എ ലാബില്‍ വെച്ചാണ് വൈറസിനെ സൃഷിടിച്ചതെന്ന് ഈ പുസ്തകത്തില്‍ പറയുന്നു.

സന്ദീപ് വാര്യരുടെ പോരാട്ടം ;മുതലെടുക്കാന്‍ ഹൈബി, എന്തുകൊണ്ട് നേരത്തെ ഹൈബി ഇത് കണ്ടെത്തിയില്ലെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

ഈ കേന്ദ്രത്തില്‍ വെച്ച്‌ ജന്മംകൊടുത്ത നൂറുകണക്കിന് വൈറസുകളിലൊന്നാണ് വുഹാന്‍ -400 എന്നും ഇതില്‍ പ്രതിപാദിക്കുന്നു. മാത്രമല്ല മനുഷ്യരില്‍ മാത്രമേ ഈ വൈറസ് അപകടകാരിയായി മാറുകയുള്ളുവെന്നും മറ്റ് ജന്തുജാലങ്ങളില്‍ ഇവയ്ക്ക് കഴിയാന്‍ സാധിക്കില്ലെന്നും ഇതില്‍ പറയുന്നു.മനുഷ്യ ശരീരത്തിന് പുറത്ത് ഒരുമിനിറ്റുപോലും അതിജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ മറ്റ് വൈറസുകളേപ്പോലെ സ്ഥിരമായി സ്ഥലങ്ങളോ സാധനങ്ങളോ വൈറസ് മൂലം മലിനമാകില്ലെന്നുമാണ് ഈ പുസ്തകം പറയുന്നത്.

നേരത്തെയും കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല ഇതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിടാത്തതും സംശയത്തെ ബലപ്പെടുത്തുന്നു. രോഗം മൂലം 1,770 പേരാണ് ഇതുവരെ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button