KeralaLatest NewsNews

കഴുത്തില്‍ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്‌കൂട്ടര്‍ തട്ടിയെടുത്തു; ഒടുവില്‍ യുവാക്കളെ സാഹസികമായി നാട്ടുകാര്‍ പിടികൂടിയതിങ്ങനെ

വള്ളികുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് വിദ്യാര്‍ഥിയുടെ കഴുത്തില്‍ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്‌കൂട്ടര്‍ തട്ടിയെടുത്തു. ഒടുവില്‍ സ്‌കൂട്ടറുമായി കടന്ന 2 യുവാക്കളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കണിയാംമുക്കിനു സമീപമുള്ള കളിസ്ഥത്തു വച്ചായിരുന്നു സംഭവം.

കുട്ടികളുടെ കളിസ്ഥലത്താണ് സംഭവം നടന്നത്. പ്ലസ്ടു വിദ്യാര്‍ഥി വള്ളികുന്നം കടുവുങ്കല്‍ പികെ ഹൗസില്‍ അഹമ്മദ് സിനാന്റെ സ്‌കൂട്ടറാണു യുവാക്കള്‍ തട്ടിയെടുത്തത്. കളിസ്ഥലത്ത് എത്തിയ യുവാക്കള്‍ വിദ്യാരത്ഥിയോട് ബൈക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്ക് നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കഴുത്തില്‍ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്‌കൂട്ടര്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ പിന്‍തുടരുകയും സാഹസികമായി പിടികൂടുകയുമായിരുന്നു.

വള്ളികുന്നം തെക്കേമുറി വാളാക്കോട്ട് തെക്കതില്‍ അനസ് (25), കടുവുങ്കല്‍ പുത്തന്‍പുരയില്‍ ആസാദ് (22) എന്നിവരെയാണ് പിടികൂടിയത്.പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായവര്‍ ഇനിനുമുമ്പും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close