KeralaLatest NewsNews

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന
വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനോട് സംസാരിച്ചതായും രാജേഷ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്കൂടുതല്‍ ചികിത്സയ്ക്കായി എയിംസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചതായും രാജേഷ് ഫേയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, ആര്‍എംഒയോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജേഷ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി വാവ സുരേഷ് രംഗത്തെത്തിയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടിയും വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നും അദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി അകങട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി ശ്രീ മുരളീധരന്‍ജിയുമായി ബന്ധപ്പെട്ടു.തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് ഞങഛ യോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ സാധ്യമായതെല്ലാം ചെയ്യും.

 

 

 

https://www.facebook.com/officialpagevvrajesh/photos/a.1549344712009587/2609218532688861/?type=3&__xts__%5B0%5D=68.ARBNTkZs2tPmBHsMSznB_03-HR4Bbr19k4Qd2YMsg0ZBSU8Z3QxpeCtoVDl2mTp4vOcE0M-xSHLZ-BdOA7FkQkl9Ld4tQBov7e6EBzz4tP3b_pEC-Gnt-t5jO7ZdR-ARnZAN8kgbqQy3z0Cze8segLaCi69rPGPKjIEyYHmoDhEz5pqlaS3n6kkY1kyDoOI-d8co0YljPgYrtot9mY6wpTkr7DhSaSHVSNGG4ifv_DEhAt7orW-PfDPtFTC6fXpLX_q3sab-dtIiv9RgBxH51mjpzoXOPgO1eJjDBmvcqcNyOlAkpkQ00oaeSZ-g4EjTthNQXbXaJiwss9fBpHgTI2r_V1l0&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button