KeralaLatest NewsNews

പിണറായി സര്‍ക്കാറിന് വീണ്ടും നാണക്കേടുണ്ടാക്കുന്ന സംഭവം പുറത്തേയ്ക്ക് …. ഉണ്ടയ്ക്ക് പിന്നാലെ 182 ടാങ്കര്‍ ഡീസലും ആവിയായി പോയി

തിരുവനന്തപുരം : പിണറായി സര്‍ക്കാറിന് വീണ്ടും നാണക്കേടുണ്ടാക്കുന്ന സംഭവം പുറത്തേയ്ക്ക് വന്നു. ഉണ്ടയ്ക്ക് പിന്നാലെ 182 ടാങ്കര്‍ ഡീസലും ആവിയായി പോയി .
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്നു കെഎസ്ആര്‍ടിസി വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ കാണാനില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം ഇപ്പോള്‍ അറിയിച്ചത്. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : വെടിയുണ്ട തേടി പിണറായി സർക്കാർ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമ്പോഴും പൊലീസ് വകുപ്പിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

ഡീസല്‍ വിതരണസംവിധാനത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. ഏത് ഡിപ്പോയ്ക്കാണ് ഡീസല്‍ കൈമാറിയതെന്ന് തെളിവില്ല . എണ്ണക്കമ്പനികളില്‍നിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസല്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .അക്കൗണ്ടിങ് വിഭാഗത്തിന് സംഭവിച്ച് തെറ്റാണ് ധനകാര്യവിഭാഗത്തിന്റെ പരിശോധനയില്‍ വെളിപ്പെട്ടത്.
ഫിനാന്‍സ് വിഭാഗത്തിലെ കണ്‍ട്രോളര്‍ ഓഫ് പര്‍ച്ചേസിനാണ് ഡീസല്‍ വാങ്ങുന്നതിന്റെ ചുമതല. കമ്ബനിയില്‍നിന്നുവരുന്ന ഡീസല്‍ ഏതൊക്കെ ഡിപ്പോകള്‍ക്കു നല്‍കുന്നുവെന്ന കണക്ക് സൂക്ഷിക്കേണ്ടത് ഫിനാന്‍സ് വിഭാഗമാണ്. ഡിപ്പോ അധികൃതരും ഇതിന്റെ വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്.

കമ്പനിയില്‍നിന്നു ടാങ്കറില്‍ ഡീസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡിപ്പോകളുടെ കണക്കിലില്ല. അതേ സമയം ഡിപ്പോകളില്‍ കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പാകപ്പിഴയാണിതെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. 12,000 ലിറ്റര്‍ ഡീസലാണ് ഒരു ടാങ്കറിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button