Latest NewsNewsIndia

പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ ഇന്ന് ഉണ്ടാകുമോ? കെജ്‌രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ

ന്യൂഡല്‍ഹി: ഡൽഹിയിൽ അധികാരമേറ്റ അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ആരംഭിക്കും. അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നു ചേരുക. അതേസമയം പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും എന്നാണ് സൂചന.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പത്ത് വാഗ്ദാനങ്ങളാണ് ഗ്യാരന്റി കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര എന്നിവയാണ് കാര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഡല്‍ഹി നിയമസഭാ സമ്മേളനത്തിന്റെ തീയ്യതിയിലും ഇന്ന് തീരുമാനമായേക്കും.

കെജ്രിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴില്‍, നഗര വികസനം എന്നിവയ്‌ക്കൊപ്പം സത്യേന്ദ്ര കുമാര്‍ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. മാത്രമല്ല ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളില്‍ മാറ്റമില്ല.

വികസനം, പരിസ്ഥിതി, തൊഴില്‍,എന്നിവ ഗോപാല്‍ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാല്‍ ഗൗതമും വഹിക്കും. വിദ്യാഭ്യാസം, ധനം, ടൂറിസം ഉള്‍പ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. ഇമ്രാന്‍ ഹുസ്സൈന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button