ജനീവ: ചൈയില്‍ നാശം വിതയ്ക്കുന്ന കൊറോണ വൈറസിനെപ്പറ്റി ലോകാരേഗ്യ സംഘടനയുടെ പുതിയ വിലയിരുത്തല്‍ ഇങ്ങനെ. കൊറോണ വൈറസ് 80 ശതമാനം പേരിലും ഗുരുതര രോഗത്തിന് കാരണമാകില്ലെന്നാണ് പുതിയ കണ്ടെത്തല്‍. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 44,000 രോഗ ബാധിതരുടെ വിവരങ്ങള്‍ പരിശോധിച്ച് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
44,000 പേരെ പരിശോധിച്ചതില്‍ അഞ്ചില്‍ നാല് പേര്‍ക്കും ഗുരുതര ഗോഗമില്ലെന്നും ഇവര്‍ ഉടന്‍ തന്നെ അരോഗ്യ സ്ഥിതി വീണ്ടെടുക്കുമെന്നാണ് ഡബ്ലുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞിരിക്കുന്നത്. 14 ശതമാനം പേര്‍ക്കാണ് ന്യുമോണിയ, ശ്വസംമുട്ടല്‍ തുടങ്ങിയ കുത്ത രോഗങ്ങള്‍ ഉണ്ടായത്. 5 ശതമാനം പേര്‍ക്ക് ശ്വാസംതടസ്സവും അവയവങ്ങള്‍ തകരാറിലാകുന്നതുള്‍പ്പെടെ അതിഗുരുതരരോഗങ്ങളുണ്ടായത്.
2 ശതമാനം പേര്‍ക്കാണ് മരണത്തിലേക്ക് നയിച്ചേക്കാവുന്ന സ്ഥിതിയുണ്ടായതെന്നും ഡബ്യുഎച്ച്ഒ മോധാവി വ്യക്തമാക്കി. കൊറണ വൈറസ് ബാധയേറ്റാല്‍ കുട്ടികളെ അപേക്ഷിച്ച് പ്രായമേറിയവര്‍ക്ക മരണസാധ്യത കൂടുതലാണെന്നും വിലയിരുത്തി.
Post Your Comments