Latest NewsInternational

‘ഫ്രാന്‍സിൽ ഇമാമുമാർക്ക് ഫ്രാന്‍സിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച്‌ മതവിദ്വേഷം വളര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദം വളര്‍ത്താനല്ല.’- കടുത്ത നിലപാടുമായി ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഇസ്ലാമിക മതമൗലികവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ഇമാമുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സിന്റെ നീക്കം. ഫ്രഞ്ച് മുസ്ലിം കൗണ്‍സിലിനോടായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യം തുറന്നു പറഞ്ഞൂ. ‘ഫ്രാന്‍സിലെ ഇമാമുകള്‍ക്ക് ഫ്രാന്‍സിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച്‌ മതവിദ്വേഷം വളര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദം വളര്‍ത്താനല്ല.’- എന്ന് മാക്രോണ്‍ വ്യക്തമാക്കി.

യൂറോപ്പില്‍ നിലവില്‍ ഏറ്റവുമധികം മുസ്ലീങ്ങളുള്ളത് ഫ്രാന്‍സിലാണ്. ഔദ്യോഗികമായ കണക്കനുസരിച്ച്‌ ഒരു വര്‍ഷം 300 ഇമാമുകളാണ് മതപഠനത്തിന്റെ പേരില്‍ എത്തുന്നത്. 2020ഓടെ ആ വരവ് പൂര്‍ണ്ണമായും നിരോധിക്കുന്നതായി മാക്രോണ്‍ വ്യക്തമാക്കി.വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ അവരവരുടെ സംസ്‌കാരം പഠിപ്പിക്കാനായി മാത്രമാണ് അദ്ധ്യാപകരെ അയക്കാന്‍ ഫ്രാന്‍സ് അനുമതി നല്‍കിയത്. 1977മുതല്‍ തുടര്‍ന്നുപോകുന്ന രീതിയാണ് ഇത്.

എന്നാല്‍ ഇതിന്റെ മറവില്‍ നടക്കുന്നത് ഇസ്ലാമിക മതമൗലികവാദത്തിന്റെ പരിശീലനമാണെന്നാണ് കണ്ടെത്തല്‍.ഫ്രാന്‍സിന്റെ അയല്‍രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നും നിരവധി ഇമാമുകള്‍ മത പ്രബോധനത്തിന്റെ പേരില്‍ നിരന്തരം ഫ്രാന്‍സില്‍ വന്നു പോകുന്നുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ മറ്റ് മതങ്ങള്‍ക്കെതിരെയും ഫ്രാന്‍സിന്റെ മതേതരത്വത്തിനും ഭീഷണിയാവുന്ന രീതിയില്‍ സംസാരിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പ്രസിഡണ്ട് രംഗത്തെത്തിയത്.

മാക്രോണിന്റെ പ്രസ്താവനയെ വിവിധ ഇസ്ലാമിക സംഘടനകള്‍ വിമര്‍ശിച്ചപ്പോള്‍ ഫ്രഞ്ചു മാധ്യമങ്ങളും മതേതര വാദികളും പൊതുവെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.മറ്റുരാജ്യങ്ങളില്‍നിന്ന് കുടിയേറി എത്തിയ ഇവര്‍ പൗരത്വം കിട്ടിയതോടെ പുതിയ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കയാണെന്നും സംഘം ചേര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് വളമിടുകയാണെന്നുമുള്ള പഠനങ്ങള്‍ നേരെത്തെ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button