Latest NewsIndia

ശ്രീരാമജന്മ ഭൂമിയില്‍ ക്ഷേത്രം ഉയരുന്നതു കാണാന്‍ കാത്തിരിക്കുന്നു, ഒരുപാട് സന്തോഷമെന്ന് ഷിയാ വഖഫ് ബോര്‍ഡ്

അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.

ലക്‌നൗ : അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ് അദ്ധ്യക്ഷന്‍ വാസിം റിസ്വി. ഭഗവാന്‍ ശ്രീരാമന്റെ ജന്മ സ്ഥലത്ത് ക്ഷേത്രം പണിയുന്നത് കാണാന്‍ ഉടന്‍ തന്നെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.

കൂടിക്കാഴ്ചയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന തിയതി സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായിക്കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിസ്വി പറഞ്ഞു. ലക്‌നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നു. വിധിയില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും റിസ്വി കൂട്ടിച്ചേര്‍ത്തു.

തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതി വിധിയെ വളരെ പക്വതയോടെയാണ് സുന്നി വഖഫ് ബോര്‍ഡ് സമീപിച്ചത്. ഇതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ മദ്രസയോ പള്ളിയോ അല്ല മറിച്ച്‌ വിദ്യാലയം നിര്‍മ്മിക്കണം എന്നാണ് തങ്ങള്‍ക്ക് സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനുള്ള നിര്‍ദ്ദേശം.ഇതില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും റിസ്വി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button