KeralaLatest NewsNewsIndia

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: തിരുപ്പൂർ അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കുപറ്റിയവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

അതേസമയം, തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.

കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരിൽ ബസിലെ കണ്ടക്ടറും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ALSO READ: നാടിനെ നടുക്കിയ അവിനാശി കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു; വിശദാംശങ്ങൾ ഇങ്ങനെ

സർക്കാർ ആശുപത്രിയിൽ എത്തിച്ച 20 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചാൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാൻ കഴിയും. തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. 7708331194. മറ്റ് ഹൈല്‍പ് ലൈന്‍ നമ്പറുകള്‍-9447655223, 0491 2536688.

shortlink

Related Articles

Post Your Comments

Related Articles


Back to top button