KeralaLatest NewsNews

കുടുംബവഴക്ക് അവസാനിച്ചത് ആസിഡ് ആക്രമണത്തോടെ

കൊല്ലം: അഞ്ചലില്‍ ഫ്രൂട്‌സ് കട നടത്തിക്കൊണ്ടിരുന്ന ആള്‍ക്കെതിരെ ആസിഡാക്രമണം. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്.

ഉസ്മാന്റെ ബന്ധുക്കളും കുളത്തുപ്പുഴപുഴ സ്വാദേശികളുമായ ഷാജഹാന്‍, നാസ്സര്‍, നിസ്സാര്‍ എന്നിവരാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റതിനെ തുടര്‍ന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശൂപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button