Latest NewsUAENewsGulf

അഞ്ഞൂറോളം മരുന്നുകളുടെ വിലകുറച്ച് യുഎഇ

മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. തീരാവ്യാധികളടക്കമുള്ള അസുഖങ്ങളുടെ മരുന്നുകൾക്കാണ് വില കുറയുക. ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവാസിസ് ആണ് രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനമെടുത്തത്.

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്കാണ് ഇളവ്. 97 പ്രധാനപ്പെട്ട മരുന്ന് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏറ്റവും കുറവ് ഇളവ് 10 ശതമാനമാണ്, കൂടിയത് 68 ഉം. പ്രധാനപ്പെട്ട മരുന്നുകൾക്കെല്ലാം 50 ശതമാനത്തിന് മുകളിൽ ഇളവ് ലഭിക്കും. സാധാരണക്കാർക്കും മികച്ച ചികിത്സ ലഭിക്കാൻ ഈ തീരുമാനം കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ രംഗത്തെ തന്നെ വിപ്ലവകരമായി തീരുമാനമാണ് ഇതെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

കുറഞ്ഞ വരുമാനമുള്ളവർക്ക് ഇൻഷ്വുറൻസ് തുകയ്ക്ക് പുറമേ ലഭിക്കുന്ന വലിയ ഒരു സഹായമായി ഈ പദ്ധതി മാറും. പ്രമേഹവും കൊളസ്ട്രോളും പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് മരുന്നുകളുടെ വിലക്കുറവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button