Latest NewsNewsIndia

ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട്, യുവതിയെ പീഡിപ്പിച്ചു : മൂന്ന് പേർ പിടിയിൽ

റാഞ്ചി : ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ജാർഖണ്ഡിലെ ദുംക ജില്ലയിൽ പഹാരിയ ഗോത്രക്കാരിയായ 24കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപെട്ടു ദുർഗ ദെഹ്രി, ദേവേന്ദ്ര ദെഹ്രി, സോനു ദെഹ്രി എന്നിവരാണ് അറസ്റ്റിലായത്.

Also read : നമസ്‌തേ ട്രംപിനൊരുങ്ങി ഇന്ത്യ… ഹൗഡി മോദിയ്ക്ക് സമാനമായ പരിപാടിയായിരിക്കും നമസ്‌തേ ട്രംപ് എന്ന് വിലയിരുത്തല്‍ : ഇന്ത്യ വന്‍ശക്തിയാകുന്നുവെന്ന് സൂചന

മാർക്കറ്റിൽ പോയി വീട്ടിലേക്ക് മടങ്ങവെ യുവതിയെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ സംഘം ബലം പ്രയോഗിച്ച് അടുത്തുള്ള മരത്തിൽ കെട്ടിയിടുകയും യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.അറസ്റ്റിലായ പ്രതികളെ ദുംക ജയിലിലേക്ക് മാറ്റി. വളപ്പൊട്ടുകളും വസ്ത്രത്തിന്റെ കഷ്ണങ്ങളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. വസ്ത്രം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button