Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ടിന് മുന്നറിയിപ്പ് : രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടാല്‍ എന്തായിരിയ്ക്കും ശിക്ഷ എന്ന് വെളിപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : പൗരത്വ നിയമത്തിന്റെ പേരില്‍ കലാപം അഴിച്ചുവിട്ടത് ഇവര്‍ തന്നെ

ലക്‌നൗ : പോപ്പുലര്‍ ഫ്രണ്ടിന് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് നിരോധിച്ച സിമിയുടെ മറ്റൊരു പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പണം കണ്ടെത്തുന്നുണ്ട് . ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു .

read also : ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കിലും അവരുടെയൊക്കെ തനിസ്വരൂപം വെളിവാക്കും ; യോഗി ആദിത്യനാഥ്

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു പഴുതും അവശേഷിപ്പിക്കില്ല . രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖം മറച്ച് വരുന്നവര്‍ക്ക് നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല . അത്തരക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ മറുപടി നല്‍കും . പൗരത്വ നിയമത്തിനെതിരെ എന്ന പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Post Your Comments


Back to top button