Latest NewsKeralaNews

കര്‍ഷകനെ വയലില്‍ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി,ദേഹമാസകലം പൊള്ളലേറ്റ പാടുകൾ : സംഭവം മലപ്പുറത്ത്

മലപ്പുറം : കര്‍ഷകനെ വയലില്‍ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറാണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റതിന്‍റെ പാടുകളും കരിവാളിപ്പുമുണ്ട്. രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ ജോലിക്ക് എത്തിയതായിരുന്നു സുധികുമാര്‍. പള്ളിയില്‍ പോകാനായി സുഹൃത്തുക്കള്‍ പിന്നീട് വയലില്‍ നിന്നും തിരിച്ചുപോന്നു. സുധികുമാറിനെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരിച്ച് വയലിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Also read : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈഗീംക ആരോപണവുമായി മറ്റൊരു കന്യാസ്ത്രി

സൂര്യാതപമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. മരണം സൂര്യാതപം ഏറ്റെന്ന് പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒയുടെ പ്രതികരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു. മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ 8 മണി മുതലാണ് സുധി കുമാർ വയലിലുണ്ടായിരുന്നത്. 11.30നാണ് മരണം. ഇത് സാധാരണയായി സൂര്യാതപം ഏൽക്കുന്ന സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button