KeralaLatest NewsIndia

കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മ്മിതമെന്നു സൂചന, 12 എണ്ണം മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളത്

കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

കൊല്ലം: കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം. സ്ഥലത്ത് വീണ്ടും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. പാകിസ്ഥാന്‍ ഓര്‍‌ഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒ..എഫ് എന്ന് വെടിയുണ്ടയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് സംശയത്തിന് ഇടയാക്കിയാത്. എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സധാരണ വെടിയുണ്ടകളുമാണ്. മെഷിന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവം ഗൗരവമായി കണക്കാക്കി പരിശോധന നടത്തുകയാണ് പൊലീസ്.കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് നിലവില്‍ സംഭവത്തില്‍ അന്വേഷണം നടക്കുന്നത്.7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്.

കാ​റി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തു​ക​യാ​യി​രു​ന്ന 60 വെ​ടി​യു​ണ്ട​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു, സംഭവം കണ്ണൂരിൽ

ഈ ചുരുക്കെഴുത്തില്‍ എഴുതിയിരിക്കുന്ന വെടിയുണ്ടകള്‍ ഏതാണ്ട് 1980 കാലഘട്ടത്തില്‍ പാക്കിസ്ഥാനില്‍ നിര്‍മ്മിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം. ഈ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് തെളിഞ്ഞാല്‍ അത് അതീവഗുരുതരമാണ്. എങ്ങനെ ഈ വെടിയുണ്ടകള്‍ ഇവിടെയെത്തി എന്നോ ആര് കൊണ്ടുവന്നിട്ടു എന്നോ വ്യക്തതയില്ല. നാട്ടുകാരാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. അഞ്ചല്‍ വനം റേഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്.

അതേസമയം, കണ്ണൂര്‍ – കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ ചെക് പോസ്റ്റില്‍ കാറില്‍ ഒളിപ്പിച്ചു കടത്തവേ വെടിയുണ്ടകള്‍ പിടികൂടി. ആറ് പാക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. പതിവ് വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയില്‍ നിന്ന് എക്സൈസ് സംഘം വെടിയുണ്ടകള്‍ പിടിച്ചെടുത്തത്.

shortlink

Post Your Comments


Back to top button