Latest NewsNewsIndia

നിര്‍ഭയ കേസ് ; തനിക്കായി കോടതി നിയമിച്ച അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് കുറ്റവാളി പവന്‍ ഗുപ്ത

ദില്ലി: നിര്‍ഭയ കേസില്‍ തനിക്കായി കോടതി നിയമിച്ച അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് കുറ്റവാളി പവന്‍ ഗുപ്ത. ദില്ലി പാട്യാല ഹൗസ് കോടതി നിയമിച്ച അഭിഭാഷകനോടാണ് പവന്‍ ഗുപ്തയുടെ നിസ്സഹകരണം. അഭിഭാഷകന്‍ പവന്‍ ഗുപ്തയെ കാണാനെത്തിയപ്പോഴാണ്, ഇയാള്‍ വിസമ്മതം അറിയിച്ചതെന്നാണ് വിവരം

അതേ സമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ ദില്ലി പട്യാല ഹൗസ്‌കോടതി തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഇന്ന് പരിശോധിക്കും. അതിനിടെ വധശിക്ഷ കാത്ത് കഴിയുന്ന നിര്‍ഭയ കേസ് പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അക്ഷയ്, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് എപ്പോള്‍ ബന്ധുക്കളെ കാണണമെന്ന് അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

വിനയ് ശര്‍മയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. വിനയ് ശര്‍മ ഗുരുതര മാനസിക പ്രശ്‌നം അനുഭവിക്കുന്നതായും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയുന്നില്ലെന്നും അഭിഭാഷകനായ എപി സിംഗ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ഓരോകാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി നല്‍കുകയാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button