Latest NewsKeralaNews

പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ചു; ഒടുവില്‍ ഭാര്യാപിതാവ് അറസ്റ്റില്‍, സംഭവമിങ്ങനെ

അഞ്ചല്‍: പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ചു. ഒടുവില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. വ്യാപാരിയായ യുവാവിനെ ആസിഡൊഴിച്ച് അക്രമിച്ച സംഭവത്തിലാണ് ഭാര്യ പിതാവായ കുളത്തുപ്പുഴ ആഷിക് മന്‍സിലില്‍ ഷാജഹാന്‍ അറസ്റ്റിലായത്.

കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാനടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ് വാനില്‍ എത്തി അഞ്ചല്‍ സ്വദേശിയായ ഉസ്മാന് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസിഡാക്രമണത്തിന്റെ തലേദിവസം ഉസ്മാന്റെ ഭാര്യയുമായി ഷാജഹാന്‍ കുളത്തൂപ്പുഴയില്‍ വച്ച് വാക്കേറ്റം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഉസ്മാന്‍ ഷാജഹാനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഉസ്മാന്‍ ഷാജഹാനെ അക്രമിച്ചത്.

പിടിയിലായ ഷാജഹാനൊപ്പം ഉണ്ടായിരുന്ന മറ്റുരണ്ടുപേരക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അതേ സമയം അക്രമണം നടന്ന ഉസ്മാന്റെ കടയില്‍ ഫോറന്‍സിക് സംഘമടക്കമുള്ളവര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button