Latest NewsNewsEntertainment

വീണ്ടും വൈൽഡ് കാർഡ് എൻട്രി; അമൃതസുരേഷും അഭിരാമി സുരേഷും ബിഗ്‌ബോസിൽ

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും ബിഗ്‌ബോസിൽ. ഇവരോടൊപ്പം അസുഖം മൂലം വീട്ടിലേക്ക് മടങ്ങിയ സുജോ, സാന്ദ്ര, രഘു എന്നിവരും എത്തിയിരുന്നു. 50 ആമത്തെ എപ്പിസോഡിൽ പരിപാടി അവതരിപ്പിക്കാനെന്ന രീതിയിലാണ് ഇവരെ കൊണ്ടുവന്നത്. തുടർന്ന് ആഘോഷങ്ങൾക്കായി പാട്ടുകാർ എത്തുന്നുവെന്ന രീതിയിൽ ഇവരെ വീട്ടിലേക്ക് കയറ്റി വിടുകയും തുടർന്ന് ഇവർ മത്സരാർത്ഥികൾ ആണെന്ന് ബിഗ്‌ബോസ് അറിയിക്കുകയുമായിരുന്നു. എന്നാൽ ടാസ്‌കിലും നോമിനേഷനിലും എല്ലാം ഇവർക്ക് ഒരുമിച്ച് മാത്രമേ പങ്കെടുക്കാൻ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button