Latest NewsNewsIndia

വൈക്കോല്‍ കൂനയ്ക്ക് തീ പിടിച്ച്‌ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍: വൈക്കോല്‍ കൂനയ്ക്ക് തീ പിടിച്ച്‌ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഖാരിച്ചട്ട ഗ്രാമത്തിലാണ് സംഭവം. വൈക്കോല്‍ കൂനയ്ക്ക് സമീപത്തായി ഇരുന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബെര്‍ഹാംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button