KeralaLatest NewsNews

‘ഇന്നത്തെ സാഹചര്യത്തില്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാലാകുന്നത്’-കെ.ആര്‍ മീര

ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെആര്‍ മീര. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ എഴുത്തുകാരോ അല്ലെങ്കില്‍ പ്രസിദ്ധരായ മറ്റാളുകളും ഈ വിഷയത്തെക്കുറിച്ച് എന്ത് പറഞ്ഞു എന്ന ചോദ്യം ഉയരാറുണ്ട്. അങ്ങനെ മൊഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിന്റെ മാതൃകയാണ് വിജയ് എന്നും കെ.ആര്‍ മീര പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീര. മാതൃക മുന്നിലുണ്ടെന്നും വിജയ് ആകുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

‘അടുത്തകാലത്തായി കെ.ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ചൊരു സംഭവമുണ്ടായി. ഫേസ്ബുക്കിലൊരു യുദ്ധമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിന് പരിഹാസവും പുച്ഛവുമുണ്ട്. ഇത് ഒരു സ്ത്രീയോട് എല്ലെങ്കില്‍ എഴുത്തുകാരിയോടായിരിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി,? പൗരത്വ നിയമം ഇതിനെക്കുറിച്ചൊക്കെ എഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.അവര്‍ മൊഴിയാന്‍ വലിയ ബുദ്ധിമുട്ടാണ്.

നമുക്കിപ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയ്യുടെ മാതൃക മുന്നിലുണ്ട്. വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്നാണ് ഇന്നത്തെ സംവാദത്തില്‍ ഓര്‍മിപ്പിച്ചിരുന്നു.അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോബാള്‍, പ്രത്യേകിച്ച് ഫെയ്സ്ബുക്കില്‍ മൊഴിയുമ്പോള്‍ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരുമെന്നും കെആര്‍ മീര പറഞ്ഞു.

നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാന്‍ പറ്റുകയുള്ളൂ- കെ.ആര്‍ മീര പറഞ്ഞു

 

 

 

 

https://www.facebook.com/100232981510802/videos/520704985249527/

shortlink

Related Articles

Post Your Comments

Related Articles


Back to top button