Life Style

കരളിനു ഉത്തമം പപ്പായ കുരു

പപ്പായ പോലെ തന്നെ ആരോഗ്യത്തിന് ഉത്തമമാണ് പപ്പായയുടെ കുരുവും. പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് മാത്രമല്ല പപ്പായ കൊണ്ടുള്ള ഗുണങ്ങള്‍. കരളിന്റെ ആരോഗ്യത്തിനും പപ്പായ ഉത്തമമാണ്.

എന്നാല്‍, ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീന്‍ സമ്ബന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളും ചെറിയ കുട്ടികളും ഇത് കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല.

പപ്പായക്കുരു ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിക്കുന്നത് വൈറസ് അണുബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button