Latest NewsInternational

വിശ്വാസം കൂടാനായി പാസ്റ്റർ ചെയ്ത അത്ഭുത പ്രവൃത്തിയിൽ ജീവൻ നഷ്ടമായത് അഞ്ചുപേർക്ക്, 13 പേർ ഗുരുതരാവസ്ഥയിൽ

സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി ആണ് വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്.

ജക്കാര്‍ത്ത: ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ ക്രിസ്ത്യൻ പാസ്റ്റര്‍ വിശ്വാസികൾക്ക് നല്‍കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി ആണ് വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്.

ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ തന്നെ മരിക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കുടിക്കാന്‍ പറയുകയായിരുന്നു. എന്നാൽ വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു.

13ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തന്റെ അനുയായികള്‍ക്ക് തന്നിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തെളിയിക്കാനും അത്ഭുതശക്തി വെളിപ്പെടുത്തി കൊടുക്കാനും വേണ്ടിയായിരുന്നു ഇയാൾ ഈ കടുംകൈ ചെയ്തത്.

അതേസമയം ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഈ പാസ്റ്റര്‍ തയ്യാറായില്ല. സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.ആഫ്രിക്കയിൽ ഇതുപോലൊന്ന് സംഭവിക്കുന്നത് ഇതാദ്യമല്ല. 2014 ൽ, ദക്ഷിണാഫ്രിക്കയിലെ റബ്ബോണി സെന്റർ മിനിസ്ട്രിസിലെ ‘അത്ഭുത പ്രവർത്തകൻ’ പാസ്റ്റർ ലെസെഗോ ഡാനിയേൽ തന്റെ സഭയിലെ കൂട്ടാളികളോട് പുല്ല് കഴിക്കാൻ പറഞ്ഞു,

അവർക്ക് രോഗശാന്തിയും ശക്തിയും നൽകുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്. .2015 ൽ, പെനുവൽ മംഗുനി എന്ന യുവ പാസ്റ്റർ, തന്റെ ശക്തികളെ വിശ്വാസികൾക്ക് ദൈവത്തിന്റെ ശക്തിയാൽ എന്തും കഴിക്കാമെന്ന് അവകാശപ്പെട്ടതിനാൽ ജീവനുള്ള പാമ്പുകളെ കഴിക്കാൻ പ്രേരിപ്പിച്ചു. മൃഗ ക്രൂരത കുറ്റത്തിന് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button