Life StyleFood & Cookery

ഉച്ചയൂണിന് തയ്യാറാക്കാം തേങ്ങാപ്പാല്‍ ചേര്‍ത്ത കോഴിക്കറി

കോഴിക്കറിയില്‍ തേങ്ങയരച്ച് പലരും കഴിക്കാറുണ്ട്. ഇവ കഴിച്ച് മടുത്തവരാണ് പലരും. ചിക്കന്‍ കറിയില്‍ വ്യത്യത്ഥത കണ്ടെത്തുന്നവര്‍ക്കായിതാ ഒരു വൈറൈറ്റി ടിപ്സ്. തേങ്ങാപ്പാല്‍ ചേര്‍ത്ത് ചിക്കന്‍ കറി ഒന്ന് തയ്യാറാക്കി നോക്കൂ….

ചേരുവകള്‍

കോഴിയിറച്ചി- ഒരു കിലോ
തേങ്ങാപ്പാല്‍ -(ഒന്നാം പാല്‍ ) ഒരു മുറി തേങ്ങയുടേത്
സവാള അരിഞ്ഞത് – ഒരെണ്ണം
എണ്ണ – മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
പച്ചമുളക് – നാലെണ്ണം
ചുവന്നമുളക് – രണ്ടെണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – എട്ട് അല്ലി
പട്ട – ഒരു വലിയ കഷ്ണം
ഗ്രാമ്ബൂ- നാലെണ്ണം
ഏലയ്ക്ക- ആറെണ്ണം
പെരുംജീരകം – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി സവാള കനം കുറച്ചു അരിഞ്ഞത് ഇട്ട് വഴറ്റുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ചുവന്ന മുളക്, ഇഞ്ചി, വെളുത്തുള്ളി, പട്ട, ഗ്രാമ്ബൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ അരച്ചത് ചേര്‍ക്കുക.

അരപ്പ് നന്നായി വഴറ്റി യോജിപ്പിക്കുക. പച്ചമണം മാറിയ ശേഷം ഇതിലേക്ക് കോഴിക്കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. വേണമെങ്കില്‍ തേങ്ങയുടെ രണ്ടാം പാലും ചേര്‍ക്കാം. വെന്ത ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിള വരുമ്‌ബോള്‍ കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button