Latest NewsNewsIndia

ഡോണാൾഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് കോൺഗ്രസ്

ന്യൂ ഡൽഹി : അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനായി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് കോൺഗ്രസ്.  പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനിൽ തയ്യാറാക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ആകില്ലെന്നു കോൺഗ്രസ് പറയുന്നത്.

Also read : ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശക ഡയറിയില്‍ കുറിച്ച വരികള്‍ ഇങ്ങനെ

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ക്ഷണം നിരസിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്നിനെത്തില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും അറിയിച്ചത്. അതേസമയം ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച സന്ദര്‍ശന പരിപാടിയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button