Life StyleFood & Cookery

വൈകുന്നേരത്തെ ചായയ്ക്ക് ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ്

വൈകുന്നേരമായാല്‍ വീട്ടമ്മമാര്‍ക്ക് ആദിയാണ്. മക്കള്‍ സ്‌കൂള്‍ വിട്ട് വരുമ്‌ബോഴേക്കും എന്തെങ്കിലും ഹെല്‍ത്തിയായി കഴിക്കാന്‍ ഉണ്ടാക്കണ്ടേ.. ഇന്ന് ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ് ഉണ്ടാക്കിയാലോ? ന്യൂഡില്‍സും കൂടി ചേരുമ്‌ബോള്‍ കൊച്ചുകുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടമാകും.

ചേരുവകള്‍

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 200 ഗ്രാം
സവാളയും ക്യാരറ്റും ചുരണ്ടിയത്- 50 ഗ്രാം
ന്യൂഡില്‍സ്- 100 ഗ്രാം
ചാട്ട് മസാല
ജീരകപൊടി
ഉപ്പ്
മല്ലിയില
ഫ്രൈ ചെയ്യാനുള്ള എണ്ണ
ബ്രെഡ്

തയ്യാറാക്കുന്നവിധം

വേവിച്ച ഉരുളക്കിഴങ്ങ് സവാള, ക്യാരറ്റ്,ന്യൂഡില്‍സ്,ചാട്ട് മസാല,മഞ്ഞള്‍പൊടി,ജീരകപൊടി,മല്ലിയില, ഉപ്പ് എന്നിവ നന്നായി കുഴച്ച് യോജിപ്പിക്കാം.അല്‍പം നാരങ്ങാനീരും ഒഴിക്കാം. കട്ലെറ്റ് ആകൃതിയില്‍ കൈ കൊണ്ട് ഉരുട്ടിയശേഷം ബ്രെഡ് പൊടിയില്‍ മുക്കി പാനില്‍ പൊരിച്ചെടുക്കാം.

shortlink

Post Your Comments


Back to top button