Latest NewsNewsIndia

വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാം, ഗര്‍ഭം ധരിപ്പിക്കാം; ഓഫർ നൽകി ആൾദൈവം; കുടുങ്ങിയത് യുവതിയും പ്രായപൂർത്തിയാകാത്ത സഹോദരിമാരും

പൂനെ: നിധി കണ്ടെത്തി തരാമെന്നും ഗര്‍ഭം ധരിക്കാന്‍ പ്രത്യേക പൂജകള്‍ നടത്താമെന്നും വ്യക്തമാക്കി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം പിടിയിൽ. 32കാരനായ സോംനാഥ് ചവാന്‍ എന്നയാളാണ് പിടിയിലായത്. വീട്ടിലുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാതിരിക്കാനായി കുടുംബത്തിനെതിരെ ഒരാള്‍ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ താന്‍ ചില പ്രത്യേക പൂജകള്‍ ചെയ്യാം എന്നും മറ്റും പറഞ്ഞ് കുടുംബത്തെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇയാള്‍ പൂജ നടത്താൻ എത്തിയത്. ഇയാള്‍ പീഡിപ്പിച്ച നാല് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Read also: സ്ത്രീ ശബ്ദത്തിൽ ലൈംഗികച്ചുവയോടെ സംസാരം; പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്കു തയാറാണെന്ന് മെസേജ്; ഒപ്പം നഗ്നദൃശ്യങ്ങളും വീഡിയോകളും; ഒടുവിൽ പോലീസ് കണ്ടുപിടിച്ച കാര്യങ്ങൾ ഇങ്ങനെ

ഒരു സഹോദരിയുടെ ജീവന്‍ അപകടത്തില്‍ ആണെന്ന് പറഞ്ഞുകൊണ്ട് ജീവന്‍ രക്ഷിക്കാനും വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും താന്‍ പൂജകള്‍ നടത്താമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ പെണ്‍കുട്ടികള്‍ പല സമയങ്ങളിലായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button