KeralaLatest NewsNews

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം : ഹെലികോപ്ടര്‍ അനുവദിയ്ക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ത്ഥന

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം ,ഹെലികോപ്ടര്‍ ഉടന്‍ കേരളത്തിലെത്തും. ഇതോടെ നീണ്ട കാലത്തെ കോരള പൊലീസിന്റെ ആവശ്യമാണ് നടപ്പിലാകുന്നത്. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹെലികോപ്റ്റര്‍ അനുവദിക്കണമെന്ന ഡിജിപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.

Read Also : സംസ്ഥാന പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാന പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വാടക ധൂര്‍ത്ത് എന്നിങ്ങനെയുളള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. എന്നാല്‍ ഹെലികോപ്റ്റല്‍ വാടകയ്ക്ക് എടുക്കുന്നതിന് മുഖ്യമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഡിസംബര്‍ പകുതിയോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപി ഉള്‍പ്പെട്ട സംഘം തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് പവന്‍ ഹാന്‍സ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ മുന്‍കൂറായി നല്‍കിയെങ്കില്‍ മാത്രമേ ഹെലികോപ്റ്റര്‍ നല്‍കൂ എന്നാണ് അവര്‍ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button