News

കൊറോണ വൈറസ് : ആഡംബര കപ്പലിലെ ഇന്ത്യൻ സംഘം എയർ ഇന്ത്യ വിമാനത്തിൽ കയറിയതായി വാർത്താ ഏജൻസി

132 ജീവനക്കാരും ആറ് യത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഫെബ്രുവരി മൂന്നുമുതൽ പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ ഉണ്ടായിരുന്നത്.

 

ടോക്യോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ വൈറസ് ബാധയില്ലാത്ത ഇന്ത്യക്കാർ നാട്ടിലേക്ക്. ഇന്ത്യൻ സംഘം എയർ ഇന്ത്യ വിമാനത്തിൽ കയറിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രത്യേക വിമാനത്തിൽ അവരെ ഡൽഹിയിലെത്തിക്കും.

വൈറസ് ബാധയില്ലെന്ന് സ്വിരീകരിച്ച ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കപ്പലിലുള്ള രണ്ട് പേർക്ക് കൂടി വൈറസ് ബാധയുള്ളതായി പരിശോധനഫലം പുറത്തുവന്നിട്ടുണ്ട്. ഇതോടെ കപ്പലിലെ രോഗം ബാധിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 16 ആയി. ഇവരിൽ ആരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പറഞ്ഞു.
132 ജീവനക്കാരും ആറ് യത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഫെബ്രുവരി മൂന്നുമുതൽ പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button