Latest NewsNewsIndia

ഡൽഹിയിൽ അക്രമത്തിന് അവസാനമില്ല; സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ മൂന്നാമത്തെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കലാപം പൊട്ടിപ്പുറപ്പെട്ട തലസ്ഥാന നഗരത്ത് സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം യോഗം നീണ്ടു. പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുന്നു. ഇതിനിടെയാണ് 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചത് എന്നുള്ളതാണ് ശ്രദ്ധേയം.

അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദില്ലി പൊലീസ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ദില്ലി കലാപത്തില്‍ ആകെ 14 പേര്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനിടെ കലാപം പടരുന്ന ദില്ലിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഡൽഹിയിലെ അക്രമസമരം; കെ സുരേന്ദ്രൻ

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡിസിപിയുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button