NewsEditorialEditor's Choice

ബലാകോട്ട് ആക്രമണത്തിന്റെ ഒന്നാം വാർഷികം . പാകിസ്ഥാൻ മണ്ണിൽ ഇന്ത്യ തീയായി ,പാകിസ്ഥാൻ തീവ്രവാദികളുടെ നെഞ്ചിൽ ഭയമായി ഇന്ത്യ പടർന്നുക്കയറിയ ദിവസം .

പുൽവാമ രാജ്യത്തിനു നല്കിയത് കണ്ണീരോർമ്മയാണെങ്കിൽ ബലാക്കോട്ടിലെ തിരിച്ചടി നല്കിയത് ഒരു ഭരണാധികാരി എന്തായിരിക്കണമെന്ന തിരിച്ചറിവാണ്.

നന്നായി പ്രവർത്തിക്കുന്നതാണ് നന്നായി സംസാരിക്കുന്നതിനേക്കാൾ നല്ലതെന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ ഈ ഉദ്ധരണി നന്നായി ചേരുക ഇന്ത്യയെന്ന
രാജ്യത്തിനാണെന്ന് ലോകത്തോട് ഇന്ത്യൻ വ്യോമസേന മിറാഷ് കൊണ്ട് ഉറക്കെവിളിച്ചുപ്പറഞ്ഞ ആ ദിനത്തിന് ഇന്ന് ഒരാണ്ട്. ഉറി ദി സർജിക്കൽ മ്പ്ട്രൈക്ക് എന്ന സിനിമയിലെ ഒരു വാക്ക് ‘ ഹൗ ഇസ് ദ ജോഷ്, കശ്മീർ മുതൽ കന്യാകുമാരി വരെ ഏറ്റുപ്പാടിയ ദിവസം. ഇന്ത്യയെ,ഒരു ജനതയെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ജിഹാദി ഭീകരവാദ ആക്രമണവാർത്ത ഒരു ഞെട്ടലോടെ നമ്മൾ കേട്ടും കണ്ടും അറിഞ്ഞ് തകർന്നിരുന്ന പതിനൊന്ന് ദിനങ്ങൾക്കുശേഷം പാക്കിസ്ഥാൻ മണ്ണിൽ ഇന്ത്യ തീയായി ,പാക്കിസ്ഥാൻ തീവ്രവാദികളുടെ നെഞ്ചിൽ ഭയമായി ഇന്ത്യ പടർന്നുകത്തിയ ദിവസം.

56 ഇഞ്ചിന്റെ നെഞ്ചളവിനെ മുൻനിറുത്തി ഇന്ത്യയ്ക്കകത്തുള്ള ശത്രുക്കളുടെ പരിഹാസശരങ്ങൾക്ക് മറുപടി നല്കാൻ വെറുംപതിനൊന്ന് ദിനങ്ങൾ ധാരാളമെന്നു ഒരു ഭരണാധികാരി ഇന്ത്യൻ മണ്ണിലെഴുതിയ വീരചരിത്രത്തിനു ഒരാണ്ട് തികയുന്ന ഇന്ന് വീർസവാർക്കറെന്നെ കർമ്മയോഗിയുടെ,ദേശീയസമരസ്വാതന്ത്ര്യചരിത്രത്തിലെ ഇടിമുഴക്കത്തിന്റെ ഓർമ്മദിവസം കൂടിയാണെന്നത് കാലം കാത്തുവച്ച ഒരു നിയോഗം കൂടിയാവാം. ”

പുൽവാമ ആക്രമണത്തിന് പാകിസ്ഥാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. 40 ഇന്ത്യൻ സൈനികരുടെ വീരമൃത്യു ഒരിക്കലും പാഴാവില്ല എന്ന് അദ്ദേഹം അന്ന് പറഞ്ഞത് വെറുമൊരു പാഴ്വാക്കായിരുന്നില്ല.
സൈന്യത്തിന് അതിർത്തിയിൽ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു കൊണ്ട് തിരിച്ചടി ശക്തമാക്കാൻ ആവശ്യപ്പെട്ട നരേന്ദ്ര മോഡി അണിയറയിൽ ഒരുക്കുന്ന തിരിച്ചടിക്കുള്ള തയ്യാറെടുപ്പുകൾ ഫെബ്രുവരി 26 രാവിലെ വരെ അതീവ രഹസ്യമായിരുന്നു.

വ്യോമസേന തലവൻ എയർമാർഷൽ ബിരേന്ദർ സിംഗ് ധനോവ എത്തിയത് കൃത്യമായ പ്ലാനുമായി ആയിരുന്നു. LOC – നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ അവരുടെ
ആസ്ഥാനം പോലെ തന്നെ തന്ത്ര പ്രധാനമായ താവളം ആയ ബാലക്കോട്ടിലെ കേന്ദ്രത്തിലേക്കാണ് പോയത് എന്ന് റോയുടെ ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. അത് കൂടാതെ ജിഹാദി കൃഷിയിടം എന്നറിയപ്പെടുന്ന മുസാഫറാബാദ്, ജനസാന്ദ്രതയുള്ള ചാക്കോതി തുടങ്ങി ഭീകര കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങളും ആക്രമണ രീതിയും എയർ മാർഷൽ ധനോവ വിശദമാക്കിയിരുന്നു.

ബാലകോട്ട് എന്നത് പാകിസ്ഥാന്റെ ഒരു പ്രവിശ്യയാണ്. പാക് അധിനിവേശകശ്മീർ പോലെ ഒരു തർക്ക പ്രദേശം അല്ല. കൃത്യമായും പാകിസ്ഥാൻ അതിർക്കുള്ളിൽ വരുന്ന ഒരു പ്രദേശമാണ് ബാലക്കോട്ട്. അപ്പോൾ ആ കേന്ദ്രത്തെ ആക്രമിക്കുക എന്നത് ഒരു അണ്വായുധ രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ കയറി ആക്രമിക്കുക യെന്നത് തന്നെയാണ്. അതിന്റെ പ്രത്യാഘാതം എന്താവും എന്ന് പേടിച്ചു വിറച്ചിരുന്ന മുൻ സർക്കാരുകൾ കാണിച്ച അലസതയും നമ്മുടെ സ്വന്തം സൈന്യത്തിനോടു പുലർത്തിയ അവിശ്വസനീയതയും നരേന്ദ്രമോദിയെന്ന ഭരണാധികാരിക്ക് ഉണ്ടായില്ല.പുൽവാമ രാജ്യത്തിനു നല്കിയത് കണ്ണീരോർമ്മയാണെങ്കിൽ ബലാക്കോട്ടിലെ തിരിച്ചടി നല്കിയത് ഒരു ഭരണാധികാരി എന്തായിരിക്കണമെന്ന തിരിച്ചറിവാണ്.

ആക്രമണം നടത്തേണ്ടത് ,യുദ്ധം നടക്കേണ്ടത് ശത്രുവിന്റെ മണ്ണിൽ തന്നെയാവണം എന്നത് ചാണക്യന്റെ യുദ്ധ തന്ത്രം ആണ്. അത് അർത്ഥശാസ്ത്രത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. പുൽവാമ ഭീകരവാദത്തിന്റെ ഒരോർമ്മപ്പെടുത്തലാണ്. എന്നാൽ ബലാക്കോടാകട്ടെ  ,പാകിസ്ഥാനെന്ന രാജ്യത്തിനും ഭീകരസംഘടനകൾക്കും നമ്മൾ നല്കിയ വളരെ വലിയൊരു താക്കീതും . പുൽവാമ നാല്പതുയോദ്ധാക്കളുടെ രക്തം കൊണ്ടെഴുതിയ വീരചരിതമാണെങ്കിൽ ബലാക്കോട്ടാക്രമണം ആ ധീരപോരാളികൾക്ക് രാജ്യം നല്കിയ പരംവീർചക്രയാണ്.

ശത്രുവിന്റെ അവസാനത്തെ ഒളിആക്രമണവും ചെറുത്ത് തോല്പിച്ചതിന്റെ ,
ഭാരതത്തിന്റെ അഭിമാനം വീണ്ടെടുത്തതിന്റെ ,
അകത്തും പുറത്തുമുള്ള എല്ലാ രാജ്യദ്രോഹികളുടെയും പരാജയത്തിന്റെ
ചരിത്രം കൂടിയാണത്. തങ്ങൾ നൂറു ശതമാനമാവും സുരക്ഷിതരാണെന്ന്
ചിന്തയിൽ ഇരിക്കുന്നിടത്തു പോയി, ഇന്ത്യ വിരുദ്ധരായ തീവ്രവാദികളെ ഇന്ത്യൻ വ്യോമസേന തറപ്പറ്റിച്ച ചരിത്രമാണത്. ഇന്ത്യൻ ആർമി വിചാരിച്ചാൽ മണിപ്പൂരിന് ബദലായി മ്യാന്മറിനുള്ളിൽ പോയി പകരം വീട്ടിയ പോലെ പാക്കിസ്ഥാനുള്ളിൽ പോയും ആക്രമണം നടത്തി, പോയവരിൽ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ ലക്‌ഷ്യം സാധിച്ചു തിരിച്ചു വരാം എന്ന് കാണിച്ചു തന്ന വീരചരിത്രഗാഥ കൂടിയാകുന്നുണ്ട് ബലാക്കോട്ട് ആക്രമണം.

ഭാരതത്തിന്റെ ശിരസ്സ് കുനിയാൻ ഞാൻ അനുവദിക്കില്ല” എന്നു ഉറക്കെപ്പറഞ്ഞ ആ 56 ഇഞ്ചുകാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ശിരസ്സുനമിച്ചുക്കൊണ്ട് പറയട്ടെ ജയ് ഹിന്ദ്!

shortlink

Related Articles

Post Your Comments


Back to top button