Latest NewsIndiaInternational

‘താങ്കളെക്കൊണ്ടു തോറ്റു, നിങ്ങളുടെ ജനപ്രീതിഎനിക്ക് വെല്ലുവിളിയാണ്’: മോദിയോട് പരിഭവം പറഞ്ഞ് ബൈഡൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്കു സൃഷ്ടിക്കുന്ന തലവേദനയേക്കുറിച്ച് മോദിയോട് തന്നെ പരിഭവം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണിത്. ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവരും പങ്കെടുത്ത ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ തവണ പ്രകടമായ അതേ ഊഷ്മളതയാണ് ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വീണ്ടും കണ്ടത്. ഇരു നേതാക്കളും പരസ്പരം ആലിംഗനം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. ബൈഡൻ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. മോദിയ്ക്ക് അമേരിക്കയിലും വളരെയധികം ജനപ്രീതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

‘താങ്കൾ ശരിക്കും എനിക്ക് വെല്ലുവിളിയാണ്. അടുത്ത മാസം താങ്കൾക്കൊപ്പം വാഷിങ്ടണിൽ ഡിന്നർ കഴിക്കണം. ഞങ്ങളുടെ രാജ്യം മുഴുവൻ താങ്കളുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. താങ്കളെ കളിയാക്കുകയാണ് എന്ന് കരുതരുത്. എന്റെ ടീമിനോട് ചോദിച്ചു നോക്കൂ. വാസ്തവമാണ് ഞാൻ പറയുന്നത്. ഒരിക്കൽ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ആളുകളിൽ നിന്നാണ് എനിക്ക് ഫോൺ കോളുകൾ വരുന്നത്. സിനിമാ താരങ്ങൾ മുതൽ അടുത്ത ബന്ധുക്കൾ വരെയുണ്ട് അക്കൂട്ടത്തിൽ. താങ്കൾ അത്രയും ജനകീയനാണ്.”-ബൈഡൻ പറഞ്ഞു.

ബൈഡൻ ഇവിടെ നിർത്തിയില്ല, അദ്ദേഹം തുടർന്നു പറഞ്ഞു, ‘പ്രധാനമന്ത്രി, ക്വാഡിൽ ഞങ്ങൾ ചെയ്യുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളിലും നിങ്ങൾ കാര്യമായ സ്വാധീനം ചെലുത്തി. കാലാവസ്ഥാ വ്യതിയാനത്തിന് നിങ്ങൾ അടിസ്ഥാനപരമായ മാറ്റവും കൊണ്ടുവന്നു. ഇന്തോ-പസഫിക്കിൽ നിങ്ങൾക്ക് സ്വാധീനമുണ്ട്. നിങ്ങൾ ഒരു മാറ്റം കൊണ്ടുവരുന്നുവെന്നും ബൈഡൻ പറഞ്ഞു.

മോദിയുടെ ജനപ്രീതി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും പറഞ്ഞു. സിഡ്നിയിൽ നടക്കുന്ന മോദിയുടെ സ്വീകരണ വേദിയുടെ ശേഷി 20,000 ആളുകളാണെന്നും തനിക്ക് തുടർച്ചയായി അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി അൽബാനീസ് പറഞ്ഞു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 90,000-ത്തിലധികം ആളുകൾ തന്നെ സ്വീകരിച്ച സമയം പ്രധാനമന്ത്രി അൽബനീസ് അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button